എൻ.എസ്​.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ്​ പങ്കാളിയല്ല: കെ.സി.വേണുഗോപാൽ

Monday 29 September 2025 12:00 AM IST

ആലപ്പുഴ:സമുദായ സംഘടനകൾക്ക്​ ​തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എൻ.എസ്​.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ്​ പങ്കാളിയല്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായ സംഘടനകളോട്​ കോൺഗ്രസിന്​ ബഹുമാനവും എന്നാൽ അവരെ ചേർത്തുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പി.ആർ വർക്കുമാണ്.സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയും മറുവശത്ത് ആക്രമിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി നയം.മതനിരപേക്ഷതയെ ഇല്ലാതാക്കുന്നതാണ്​ ആർ.എസ്​.എസ്​ അജണ്ട.വോട്ടുചോരി വിഷയത്തിൽ കോൺഗ്രസ്​ രാജ്യവ്യാപകമായ പ്ര​ക്ഷോഭത്തിലാണ്.തിരഞ്ഞെടുപ്പ്​ കമ്മിഷനോട്​ അഞ്ച്​ ചോദ്യങ്ങൾക്കുള്ള ഉത്തരം ആവശ്യപ്പെട്ട്​ അഞ്ച്​ കോടി ഒപ്പുശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ​ർ​ക്കാ​രി​നെ​തി​രെ​ ​കു​റ്റ​പ​ത്രം: മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​പു​റ​ത്തു​വി​ടും

തി​രു​വ​ന​ന്ത​പു​രം​:​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള​ ​അ​മ്മ​മാ​രു​ടെ​ ​കു​റ്റ​പ​ത്രം​ ​ഇ​ന്ന് ​പു​റ​ത്തു​വി​ടും.​ ​ജ​നു​വ​രി​ 4​ന് ​മ​ഹി​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജെ​ബി​ ​മേ​ത്ത​ർ​ ​എം.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​മ​ഹി​ള​ ​സാ​ഹ​സ് ​കേ​ര​ള​യാ​ത്ര​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​രി​ധി​യി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തി​യാ​ണ് ​വീ​ട്ട​മ്മ​മാ​രി​ൽ​ ​നി​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​മ്മ​മാ​രു​ടെ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​പി.​സി.​സി.​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​മു​ഖ്യാ​തി​ഥി​യാ​വും.​ദേ​ശീ​യ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​ജെ​ബി​ ​മേ​ത്ത​ർ​ ​അ​റി​യി​ച്ചു.​ ​സ്ത്രീ​വി​രു​ദ്ധ​നാ​യ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്നും​ ​നീ​ക്ക​ണ​മെ​ന്ന​ ​വി​കാ​ര​മാ​ണ് ​സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള​ ​സ്ത്രീ​ക​ൾ​ ​രാ​ഷ്ട്രീ​യ​ ​ഭേ​ദ​മ​ന്യേ​ ​പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും​ ​ജെ​ബി​ ​മേ​ത്ത​ർ​ ​പ​റ​ഞ്ഞു.