ഭിന്നശേഷി ഗുണഭോക്തൃ പദ്ധതി
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന വിദ്യാകിരണം,വിദ്യാജ്യോതി, വിജയാമൃതം പദ്ധതികളിലേയ്ക്ക് ഡിസംബർ 31വരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ മക്കൾക്ക് ഒന്നാം ക്ലാസുമുതൽ പി.ജി വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയാണ് വിദ്യാകിരണം. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഒൻപതാംക്ലാസ് മുതൽ പി.ജിവരെ യൂണിഫോം,പഠനോപകരണങ്ങൾ എന്നിവയ്ക്കായി തുക അനുവദിക്കുന്നതാണ് വിദ്യാജ്യോതി.ഡിഗ്രി,പി.ജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ് വിജയാമൃതം പദ്ധതി. സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാം. കൂടാതെ എൻ.സി.സി,എസ്.പി.സി,എൻ.എസ്എസ്,യൂണിറ്റുകൾ,ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ, സാമൂഹ്യപ്രവർത്തകർ എന്നിവർക്ക് വകുപ്പിന്റെ അവാർഡ് നൽകുന്ന സഹചാരി പദ്ധതിയിൽ ഒക്ടോബർ 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുരയിൽ വിശദമായ റിപ്പോർട്ട് സഹിതം അപേക്ഷ സമർപ്പിക്കണം. swd.kerala.gov.in ഫോൺ 04712343241