കേരള സർവകലാശാല
പരീക്ഷ മാറ്റിവെച്ചു
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി,പ്രാക്ടിക്കൽ,വൈവവോസി) മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ് (2022 സ്കീം റെഗുലർ - 2024 അഡ്മിഷൻ,സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 4വരെയും 150രൂപ പിഴയോടെ 8വരെയും 400 രൂപ പിഴയോടെ 10വരെയും അപേക്ഷിക്കാം. 2024 അഡ്മിഷൻ വിദ്യാർത്ഥികൾ എസ്.എൽ.സി.എം പോർട്ടൽ വഴി ഓൺലൈനായും 2022-23 അഡ്മിഷൻ വിദ്യാർത്ഥികൾ ഓഫ്‌ലൈനായും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം.വെബ്സൈറ്റ് (www.keralauniversity.ac.in).
പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ ഇന്റഗ്രേറ്റഡ് (2015 സ്കീം - റെഗുലർ & സപ്ലിമെന്ററി) ഒക്ടോബർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. വെബ്സൈറ്റ് (www.keralauniversity.ac.in).
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 6വരെ അപേക്ഷിക്കാം. വെബ്സൈറ്റ് (www.keralauniversity.ac.in).
ജൂലായിൽ നടത്തിയ (ഏപ്രിൽ സെഷൻ) ബി.കോം ആന്വൽ സ്കീം (റെഗുലർ,സപ്ലിമെന്ററി,മേഴ്സി ചാൻസ് ) പാർട്ട് ഒന്ന്,രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10വരെ അപേക്ഷിക്കാം. വെബ്സൈറ്റ് (www.keralauniversity.ac.in).
ടൈംടേബിൾ
എം.ബി.എ ഡിഗ്രി (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്ടൈം/ഈവനിംഗ് – 2000, 2014, 2018 & 2020 സ്കീം), ജൂലായ് മേഴ്സിചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് (www.keralauniversity.ac.in).
എട്ടാം സെമസ്റ്റർ ബി.ടെക് 2008 സ്കീം മേഴ്സിചാൻസ് മാർച്ച് 2025 പ്രാക്ടിക്കൽ പരീക്ഷ 08808 –പ്രോജക്ട്, വൈവ & ഇൻഡസ്ട്രിയൽ വിസിറ്റ് (സിവിൽ എൻജിനീയറിംഗ് പാർട്ട്ടൈം) ഒക്ടോബർ 3ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗിൽ വെച്ച് നടത്തും.