പാലസ്തീൻ ഐക്യദാർഢ്യ സംഗമം

Monday 29 September 2025 12:09 AM IST
ഗേൾസ് ഇസ്‌ളാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ നടന്ന പാലസ്‌തീൻ ഐക്യദാർഢ്യ സംഗമം

കൊല്ലം: ഗേൾസ് ഇസ്‌ളാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ പാലസ്‌തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പാലസ്തീനിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി​ കഴി​ഞ്ഞ ദി​വസം വൈകിട്ട് 4:30 ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ന് സമീപമായിരുന്നു സംഗമം. പാലസ്തീനിൽ നടക്കുന്നത് പ്രത്യക്ഷത്തിൽ തന്നെയുള്ള വംശഹത്യ ആണെന്നും മനുഷ്യത്വമുള്ളവർ അതിനെതിരെ ശബ്ദിക്കേണ്ടത് അനിവാര്യമാണെന്നും ജി.ഐ.ഒ കൊല്ലം ജില്ലാ പ്രസിഡന്റ് ഹവ്വാ റാഖിയ അഭിപ്രായപ്പെട്ടു. പാലസ്തീൻ ജനതയുടെ ദുരിതങ്ങളെ ആവിഷ്കരിച്ച് കൊണ്ട് കുട്ടികൾ അവതരിപ്പിച്ച സംഗീത ശില്പം പ്രത്യേക ശ്രദ്ധേ നേടി. അമേരിക്കയുടെ പിൻബലത്തോടു കൂടി ലോകത്ത് തന്നെ ധിക്കാരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്രായേലിന് കടിഞ്ഞാണിടാൻ ലോക രാഷ്ട്രങ്ങൾ മുന്നോട്ട് വരണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സോളിഡാരിറ്റി കൊല്ലം ജില്ലാ പ്രസിഡന്റ് തൻസീർ ലത്തീഫ് ആവശ്യപ്പെട്ടു.