ഓണാഘോഷവും കുടുംബ സംഗമവും
Monday 29 September 2025 12:09 AM IST
കൊല്ലം: സീഷോർ വാക്കേഴ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും, കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു . രക്ഷാധികാരികളായ അഡ്വ. കെ. രഘുവർമ്മ, അഡ്വ. വേണു ജെ.പിള്ള, ജനറൽ കോ ഓർഡിനേറ്റർ ജോൺസൺ ജോസഫ്, സിനി ആർട്ടിസ്റ്റ് ഇന്ദു, ട്രഷറർ ജെ.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രമുഖ സീരിയൽ താരങ്ങളുടെയും സീഷോർ വാക്കേഴ്‌സ് അസോസിയേഷൻ കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു.