പെയിന്റ് ഡീലേഴ്സ് അസോ. ജില്ലാ കൺവെൻഷൻ
Monday 29 September 2025 12:11 AM IST
കൊല്ലം: ആൾ കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ (എ.കെ.പി.ഡി.എ) ജില്ലാ കൺവെൻഷനും കുടുംബസംഗമവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺസൺ ദൈവുള്ളതിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ഐ. നജാഹ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് ട്രെയിനർ പ്രവീൺ ചിറയത്ത് ബിസിനസ് അവയർനെസ് ക്ലാസെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും കൊല്ലം ജില്ലാ പ്രസിഡന്റുമായ എസ്.ദേവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്, ട്രഷറർ ജോജി പീറ്റർ, സംസ്ഥാന രക്ഷാധികാരി സോണി മാത്യു, സംസ്ഥാന കോ ഓർഡിനേറ്റർ ജെബു കോശി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ശിവകുമാർ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം. രാജൻകുട്ടി, എസ്. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി നിധിൻ കളർപാലസ് സ്വാഗതവും ജില്ല ട്രഷറർ ബിജു ടി.നല്ലില ഗബ്രിയേൽ നന്ദിയും പറഞ്ഞു.