എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ പാലക്കാട്‌

Monday 29 September 2025 12:12 AM IST

തിരുവനന്തപുരം: എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ഒക്ടോബർ 4,5ന് പാലക്കാട്‌ മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 4ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ.ആഞ്ചലോസ് പതാക ഉയർത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,ദേശീയ സെക്രട്ടറി ആർ.പ്രസാദ്,സി.പി.ഐ പാലക്കാട്‌ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് എന്നിവർ സംസാരിക്കും. യൂണിയനുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ പങ്കെടുക്കും.