10 ലക്ഷത്തിന്റെ ഹെറോയിനുമായി കട നടത്തിപ്പുകാരി അറസ്റ്റിൽ

Monday 29 September 2025 12:38 AM IST

പെരുമ്പാവൂർ: പലചരക്ക് കടയുടെ മറവിൽ ഹെറോയിൻ വിൽപ്പന നടത്തിയ കടയുടമയായ സ്ത്രീ അറസ്റ്റിൽ. കണ്ടന്തറ ബംഗാൾ കോളനിയിലെ ഫാത്തിമാസ് സ്റ്റോഴ്‌സ് ഉടമ കണ്ടന്തറ കാരോത്തുകുടി വീട്ടിൽ സലീന അലിയാരാണ് (52) പിടിയിലായത്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 66.300 ഗ്രാം ഹെറോയിനും ലഹരി വിൽപ്പനയിലൂടെ കിട്ടിയ 9. 33 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു.

നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് സലീന പിടിയിലായത്. അസമിൽ നിന്ന് വൻതോതിൽ കടത്തുന്ന ഹെറോയിൻ ചെറു ഡെപ്പികളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കാണ് വിതരണം ചെയ്യുന്നത്. കുട്ടികൾക്കും നൽകിയിരുന്നു. എക്സൈസും എൻ.സി.ബി ഉദ്യോഗസ്ഥരും എത്തുമ്പോൾ ഹെറോയിൻ പ്ലാസ്റ്റിക് ഡെപ്പിയിലാക്കിക്കൊണ്ടിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു.