പൗർണ്ണമിക്കാവിൽ വിദ്യാരംഭം
Monday 29 September 2025 1:25 AM IST
തിരുവനന്തപുരം:വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു.നൃത്ത സംഗീത കലാപരിപാടികൾ എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും നട തുറന്നിരിക്കും.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പൗർണ്ണമിക്കാവിലേക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആരംഭിച്ചിട്ടുണ്ട്.ഒക്ടോബർ 2ന് രാവിലെയാണ് വിദ്യാരംഭചടങ്ങുകൾ ആരംഭിക്കുന്നത്.എല്ലാ ദിവസവും മുഴുവൻ സമയവും ആദ്ധ്യാത്മിക നൃത്ത സംഗീത സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.