പരാതികൾ,നിർദ്ദേശങ്ങൾ: സർക്കാരിന്റെ മറുപടി 48 മണിക്കൂറിനകം

Monday 29 September 2025 1:32 AM IST

തിരുവനന്തപുരം: സർക്കാരിനുള്ള പരാതികൾക്കും നിർദ്ദേശങ്ങൾക്കും ഇനി നടപടിയും മറുപടിയും 48 മണിക്കൂറിനുള്ളിൽ . 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ സജ്ജമായി.വെള്ളയമ്പലത്തെ പഴയ എയർ ഇന്ത്യ ഓഫീസിലെ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാം.മൂന്ന് ശ്രേണി വിഭാഗത്തിലാണ് സംവിധാനം.പരാതി പറയാൻ വിളിക്കുമ്പോൾ കണക്ട് സെന്ററിലെ ഏജന്റ് സംഘത്തിലെ ഒരാൾ കോളെടുക്കും.പത്തോളം കണക്ടിംഗ് സെന്ററുകളുണ്ട്. .ഏജന്റ് പരാതികളും നിർദ്ദേശങ്ങളും ഏത് വകുപ്പിലാണെന്ന് ചോദിച്ചറിഞ്ഞ് അവിടെ തന്നെയുള്ള സെന്റർ ഓഫീസിലേയ്ക്കും,

അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം നോഡൽ ഓഫീസർക്കും കൈമാറും.നോഡൽ ഓഫീസർ തുടർ നടപടികൾ അറിയിക്കും.48 മണിക്കൂറിനുള്ളിൽ പരാതിക്കാരന് മറുപടി ലഭിക്കും.

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കിട്ടും.

സ്ഥിരതയുള്ള

ജനസമ്പർക്കം

□ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം .

.□പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും സമയബന്ധിതമായി മറുപടി .

□സ്ഥിരതയുള്ള സംവിധാനം വഴി ഭരണത്തിൽ ജന പങ്കാളിത്തം.