ശിവഗിരി നവരാത്രി ആഘോഷം

Monday 29 September 2025 1:36 AM IST

ശിവഗിരി: ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ ഇന്നലെ ശിവഗിരിമഠംസ്ഥാപനങ്ങളിലെ കുട്ടികളുടേയും ജീവനക്കാരുടേയും വിവിധ കലാപരിപാടികൾ നടന്നു.ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനാ ഗീതം ചൊല്ലി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ,സീനിയർ ഹയർ സെക്കൻഡറി സ്കൂൾ,നഴ്സിംഗ് കോളേജ്,മെഡിക്കൽ മിഷൻ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കലാപരിപാടികൾ. എസ്.എൻ.ഡി.പി യോഗം കോട്ടയം പള്ളം 28 ബി ശാഖയിൽ നിന്നുള്ളവർ തിരുവാതിരകളി അവതരിപ്പിച്ചു.ഐശ്വര്യ ജീവൻ തയ്യാറാക്കിയ കൃഷ്ണ വിസ്മയം,അംബികാപ്രസാദം ദേവി സ്തുതികൾ,​ സംഗീത ആൽബങ്ങൾ എന്നിവ സ്വാമി സച്ചിദാനന്ദ,സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

നവരാത്രി മണ്ഡപത്തിൽ ഇന്ന്

രാവിലെ 8.30ന് ദീപം തെളിക്കൽ, 9ന് ഗുരുദേവകൃതി ആലാപനം-ശാലിനി ശിവഗിരി, കനകമ്മ സുരേന്ദ്രൻ. 9.30ന് ചെമ്പഴന്തി ടീമിന്റെ ഗുരുദേവകൃതി അർച്ചന, 11ന് സെമിക്ലാസിക്കൽ ഡാൻസ്- ദർശനബിപിൻ, നീതുബിപിൻ, 11.30ന് മാവേലിക്കര ഉത്രാടം തിരുവാതിരസമിതിയുടെ തിരുവാതിര, 12ന് എസ്.എൻ.ഡി.പി യോഗം 659-ാം ശാഖ അറുനൂറ്റിമംഗലം വനിതാസംഘത്തിന്റെയും ചേർത്തല ജി.ഡി.പി.എസിന്റെയും ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2ന് ചിങ്ങോലി തരംഗിണി കിഡ്സിന്റെ സെമിക്ലാസിക്കൽ ഡാൻസ്, വൈകിട്ട് 4.30ന് ആലംകോട് ഗൗതമിമിഥുന്റെ ക്ലാസിക്കൽ ഡാൻസ്, 5.30ന് കുരയ്ക്കണ്ണി ശ്രീദുർഗ്ഗസംഘത്തിന്റെ തിരുവാതിര, 6.30ന് ശാസ്ത്രീയസംഗീതം- ബാലഭദ്ര.പി.നായർ. രാത്രി 7ന് ശിവഗിരിമഠം ശ്രീശാരദാംബ ടീമിന്റെ കൈകൊട്ടിക്കളി.