മാളിലെ ടോയ്‌ലറ്റിൽ ഒന്നിച്ചുകയറി, 40 മിനിട്ട് കഴിഞ്ഞിട്ടും ഇറങ്ങിയില്ല; വാതിൽ ബലമായി തുറന്നതും കമിതാക്കൾ ചെയ്തത്
പണ്ട് ബീച്ചും പാർക്കുമൊക്കെ ആയിരുന്നു കമിതാക്കളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ. ഇന്ന് അത് മാളുകൾ ആണ്. വെയിൽ കൊള്ളാതെ ഫ്രീയായി എസിയിലിരുന്ന് സല്ലപിക്കാമെന്നതാണ് ഈ താത്പര്യത്തിന് പിന്നിൽ. അത്തരത്തിൽ മലേഷ്യയിലെ പ്രശസ്തമായ മാളിൽ സംഭവിച്ച വിചിത്രമായ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിദ്യാർത്ഥികളെന്ന് തോന്നുന്ന കമിതാക്കളാണ് മാളിലെത്തിയത്.
ഇരുവരും അവിടത്തെ ഒരു പൊതുടോയ്ലറ്റിൽ കയറി, വാതിലടച്ചു. കുറച്ചുകഴിഞ്ഞ് ടോയ്ലറ്റിൽ പോകാൻ എത്തിയവർ പുറത്ത് കാത്തിരിക്കാൻ തുടങ്ങി. നാൽപ്പത് മിനിട്ട് കഴിഞ്ഞിട്ടും ടോയ്ലറ്റിന്റെ വാതിൽ തുറക്കാതായതോടെ അവർ വാതിലിന്റെ താഴത്തെ വിടവിലൂടെ നോക്കുകയായിരുന്നു. അപ്പോൾ നാല് കാലുകൾ കണ്ടു. അത് പെണ്ണിന്റെയും ആണിന്റെയുമാണെന്ന് മനസിലായതോടെ അവർ മാളിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു.
സെക്യൂരിറ്റിയെത്തി വാതിൽ മുട്ടിയിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് ബലമായി വാതിൽ തുറന്നു. കമിതാക്കളെ ശാസിച്ചതോടെ അവർ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഇവിടെയുള്ള ആരോ സംഭവങ്ങൾ ക്യാമറയിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കമിതാക്കളുടെ അപക്വമായ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'തെമ്മാടിത്തരമാണ് കാണിച്ചത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് മാളിലെ ടോയ്ലറ്റ്. ഒരുപാടാളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. വല്ല ഹോട്ടലിലും പോയി മുറിയെടുക്കൂ'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.