കാന്തലാട് വില്ലേജിൽ ഭൂരേഖ പരിശോധന

Tuesday 30 September 2025 12:02 AM IST
കാന്തലാട് വില്ലേജ് ഓഫീസിൽ ഭൂമിയുടെ രേഖ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ

തലയാട് : കാന്തലാട് വില്ലേജ് പരിധിയിൽ കർഷകർക്കും ഭൂ ഉടമകൾക്കും1.1.1977ന് മുമ്പ് പട്ടയമോ അവകാശ രേഖകളോ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനും മറ്റ് ഭൂരേഖകൾ അനുവദിക്കുന്നതിനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പെരുവണ്ണാമുഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരും ഭൂ ഉടമകളുടെ രേഖകൾ പരിശോധിച്ചു. പരിശോധനയിൽ താമരശ്ശേരി തഹസിൽദാർ ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ രതീഷ്, ഷിജു, താലൂക്ക് സർവേയർമാരായ രാജേഷ്, ബവീഷ്, കാന്തലാട് വില്ലേജ് ഓഫീസർ സുനിൽ

കുമാർ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സുധീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബഷീർ.പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രജീഷ്.കെ, ഫോറസ്റ്റ്

വാച്ചർ റീജ, ഡിവിഷൻ സർവേയർ ധനീഷ്, ഫോറസ്റ്റ് മിനി സർവേ വിഭാഗത്തിലെ ശ്രീരാജ് എന്നിവർ പങ്കെടുത്തു.