കടലുണ്ടി ലൈബ്രറിയ്ക്ക് പുസ്തകം സമർപ്പിച്ചു
Tuesday 30 September 2025 12:02 AM IST
കടലുണ്ടി: മലപ്പുറത്തെ മഅദിൻ അക്കാഡമി സ്ഥാപകനും ലോക പണ്ഡിതനുമായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരിയുടെ ജീവിതം പറയുന്ന ' ജീവിതം ഇതുവരെ" കടലുണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. പൊതു പ്രവർത്തകനായ എം .വി ബാവ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി പുസ്തകം ഏറ്റുവാങ്ങി. ആർ ഗിരീഷ് കുമാർ, മഅദിൻ അക്കാഡമി ഡയറക്ടർ നൗഫൽ കോഡൂർ, യോഗാചാര്യൻ സുരേന്ദ്രനാഥ്, കടലുണ്ടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻി കെ ബിച്ചിക്കോയ, റഹൂഫ് മേലത്ത് , ജീവകാരുണ്യ പ്രവർത്തകരായ എം സി അക്ബർ, നജുമുൽ മേലത്ത് എന്നിവർ പ്രസംഗിച്ചു. കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് കടലുണ്ടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അഡ്വ: റിശാൽ നന്ദിയും പറഞ്ഞു.