അങ്കമാലിയിൽ ഹൃദയ ദിനാചരണം

Tuesday 30 September 2025 1:08 AM IST
അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയ ദിനാചരണം ഡിവൈ.എസ്.പി ടി.ആർ. രാജേഷ് സി.പി.ആർ പരിശീലന ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടത്തിയ ലോകഹൃദയദിനാചരണം ആലുവ റൂറൽ ഡിവൈ. എസ്.പി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ഷിയോ പോൾ ഹൃദയദിന വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജേക്കബ് ജെ. പാലിക്കപ്പിള്ളി അദ്ധ്യക്ഷനായി. ഡോ. സ്റ്റിജി ജോസഫ്, ഡോ. എ.കെ. റഫീഖ്, ഡോ. ഹാരിഷ് മോഹൻ എന്നിവർ സംസാരിച്ചു. വാക്കത്തോണിന് ശേഷം ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫാ. വർഗീസ് പൊന്തേംപിള്ളി, ഫാ. എബിൻ കളപ്പുരക്കൽ, ഡോ. അൻവർ വർഗീസ്, ഡോ. ഡെനിൻ എഡ്ഗർ, ഡോ. പ്രസാദ് കുട്ടപ്പൻ എന്നിവർ സംസാരിച്ചു.