മേപ്പയ്യൂർ പഞ്ചായത്ത് വനിത അസംബ്ലി

Tuesday 30 September 2025 12:02 AM IST
മേപ്പയ്യൂരിൽ വികസിത മേപ്പയ്യൂർ കാമ്പയിനിന്റെ ഭാഗമായി നടന്ന വനിത അസംബ്ലി കെ ജെ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: മേപ്പയ്യൂരിൽ വികസിത മേപ്പയ്യൂർ കാമ്പയിനിന്റെ ഭാഗമായി നടന്ന വനിത അസംബ്ലി കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയമെന്നത് മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജനജീവിതത്തെ മാറ്റിയെടുക്കാനുള്ള ബോധപൂർവമായ പ്രവർത്തനമാണെന്നും അതിദരിദ്രരില്ലാത്ത പ്രദേശമായി കേരളം മാറിയത് അങ്ങനെയാണെന്നും അവർ പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത പ്രദേശമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും. നവകേരള വികസന സങ്കല്പത്തിന്റെയും ജനകീയാസൂത്രണ- കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും ലക്ഷ്യബോധത്തിന്റെ ഉത്പന്നമാണ് ഈ നേട്ടം. അതുകൊണ്ടാണ് ഈ ചെങ്കൊടി പ്രസ്ഥാനം ജനമനസിൽ ഇടം നേടിയതെന്നും അവർ പറഞ്ഞു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം കെ നളിനി , പി പ്രസന്ന എന്നിവ‌ർ പ്രസംഗിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. എം എം ഗീത സ്വാഗതം പറഞ്ഞു.