സമത ലിറ്റററി ഫെസ്റ്റിവൽ
Monday 29 September 2025 6:32 PM IST
കൊച്ചി: കേരളം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സാഹിത്യ സാംസ്‌കാരിക പ്രവർത്തകരെയും വായനക്കാരെയും പങ്കെടുപ്പിച്ച് 'സമത ലിറ്റററി ഫെസ്റ്റിവൽ- 2025' നവംബർ 29ന് മെൽബണിൽ സംഘടിപ്പിക്കും. കേരളത്തിൽ നിന്ന് മന്ത്രി പി. പ്രസാദ്, ബെന്യാമിൻ, സജിത മഠത്തിൽ, ദീപ നിശാന്ത് എന്നിവർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യമത്സരങ്ങൾ, ന്യൂസിലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിൽ നിന്നുമുള്ള സാഹിത്യപ്രേമികളുടെ ഒത്തുചേരൽ, ഗസൽസന്ധ്യ തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ നടക്കും. സമത സാഹിത്യോത്സവം കൺവീനർ ജിതേഷ് പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശൈലജ വർമ്മ, സജിത മഠത്തിൽ, ദീപ നിശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു