'അവനവൻ കടമ്പ' അവതരണം
Monday 29 September 2025 6:34 PM IST
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിൽ അവനവൻ കടമ്പ നാടകം അരങ്ങേറി. നാലു വർഷ ബിരുദത്തിന്റെ ഭാഗമായ വാല്യു ആഡഡ് കോഴ്‌സായ തിയേറ്ററും വ്യക്തിത്വ വികസനവും കോഴ്‌സിന്റെ പഠന പരിശീലനാർത്ഥമാണ് കാവാലം നാരായണ പണിക്കരുടെ അവനവൻ കടമ്പ നാടകശില്പശാല രൂപപ്പെടുത്തി അവതരിപ്പിച്ചത്. കോളേജിലെ ആർട്‌സ് വിഭാഗം ഡീനും നാടക പ്രവർത്തകനുമായ ഡോ. തോമസ് പനക്കളമാണ് തിയേറ്ററും വ്യക്തിത്വ വികസനവും എന്ന കോഴ്‌സ് ഡിസൈൻ ചെയ്തതും അവനവൻ കടമ്പ രംഗഭാഷ്യമൊരുക്കിയതും. പ്രശസ്ത നാടക പ്രവർത്തക ഷേർളി സോമസുന്ദരൻ നാടകാവതരണം ഉദ്ഘാടനം ചെയ്തു.