കോസ്മോസ് വാക്കത്തൺ
Monday 29 September 2025 6:36 PM IST
കൊച്ചി: ലോക ഹൃദയദിനത്തിൽ റോട്ടറി കൊച്ചിൻ കോസ്മോസ് നടത്തിയ വാക്കത്തൺ ഡർബാർ ഹാൾ ഗ്രൗണ്ടിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.എൻ. രമേഷും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഹൃദ്രോഗങ്ങൾ കൂടിവരുന്നതിനാൽ ജീവിത ക്രമത്തിൽ മാറ്റം വരുത്തണമെന്ന് കളക്ടർ പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി ശ്രീകുമാർ പണിക്കർ, ട്രഷറർ ജി. ഗോപകുമാർ, ഡോക്ടർമാരായ ആർ. അനിൽകുമാർ, പി. ബ്ലസൻ വർഗീസ്, സജി കുരുട്ടുകുളം, വിനോദ് തോമസ്, വിജാ ജോർജ്, ബ്രിജേഷ് പി. കോട്ടയിൽ, ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.