വന്യജീവി വാരാഘോഷം ജില്ലാതല  മത്സരങ്ങൾ

Tuesday 30 September 2025 12:00 AM IST
d

മലപ്പുറം: വനം-വന്യജീവി വകുപ്പിന്റെ വന്യജീവി വാരഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ മലപ്പുറം ഗവ. കോളേജിൽ നടക്കും. ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്,അംഗീകൃത അൺഎയ്ഡഡ് സ്വാശ്രയ സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ കേളേജിലെയും വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ കോളേജ് തലമായാണ് പരിഗണിക്കുക. എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ പ്രത്യേകമായിരിക്കും. എൽ.പി, യു.പി. വിഭാഗം വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിങ്, പെയിന്റിങ് (വാട്ടർ കളർ) എന്നീ ഇനങ്ങളും ഹൈസ്‌കൂൾ, കോളേജ് വിഭാഗം വിദ്യാർത്ഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ്, പെൻസിൽ ഡ്രോയിങ്, വാട്ടർകളർ ഇനങ്ങളുമാണുള്ളത്. ഒരോ ഇനത്തിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പരമാവധി രണ്ട് പേരും ക്വിസ് മത്സരത്തിൽ ഒരു സ്ഥാപനത്തിൽ നിന്നും രണ്ട് പേർ അടങ്ങിയ ഒരു ടീമുമായിരിക്കും പങ്കെടുക്കുക.