ലോഗോ പ്രകാശനം ചെയ്തു

Tuesday 30 September 2025 12:10 AM IST

ചിറ്റൂർ: ഒക്ടോബർ 29, 30, 31 നവംബർ 1 തിയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് എസ്.അനീഷ നിർവഹിച്ചു. പന്തൽ കമ്മിറ്റി ചെയർമാൻ കെ.മുത്തു, ഫുഡ് കമ്മിറ്റി ചെയർമാൻ സദാനന്ദൻ, പി.ടി.എ പ്രസിഡന്റ് പി.വിജയൻ, മാനേജർ സക്കീർ ഹുസൈൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.ബിനു, ചിറ്റൂർ എ.ഇ.ഒ രാഖി, ജനറൽ കൺവീനർ പ്രിൻസിപ്പൾ എ.ചന്ദ്രശേഖരൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ ദിനകരൻ, ജി.യു.പി.എസ് പ്രധാനദ്ധ്യാപകൻ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിലെ കലാ അദ്ധ്യാപകൻ മനോജ് ജോസഫ് ആണ് ലോഗോ വിഭാവനം ചെയ്തത്.