സഞ്ജുവിനെ ഓപ്പണറായി തിരിച്ചെത്തിക്കണം : തരൂർ

Monday 29 September 2025 10:16 PM IST

തിരുവനന്തപുരം : ശുഭ്മാൻ ഗില്ലിന് വേണ്ടി സഞ്ജു സാംസണിനെ ഓപ്പണിംഗിൽ നിന്ന് മാറ്റിയതിനെ നിശിതമായി വിമർശിച്ച് ശശി തരൂർ എം.പി. ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടിയതിൽ അഭിമാനിക്കുമ്പോഴും ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ തരൂർ വ്യക്തമാക്കി. ടീം മാനേജ്മെന്റിന്റെ തീരുമാനം സാധൂകരിക്കുന്ന പ്രകടനമായിരുന്നോ ഗില്ലിന്റേതെന്നും തരൂർ ചോദിച്ചു.സഞ്ജുവിനെ തിരിച്ച് ഓപ്പണറാക്കണമെന്നും ഗില്ലിനെ മൂന്നാമനായും സൂര്യയെ അഞ്ചാമനായും ബാറ്റിംഗിന് ഇറക്കണമെന്നും തരൂർ നിർദ്ദേശിച്ചു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയും ബി.സി.സി.ഐയേയും ടാഗ് ചെയ്താണ് തരൂരിന്റെ പോസ്റ്റ്.