18 കോടിയുടെ ഡി.പി.ആർ പുത്തനാകും പുതിയ സ്റ്റാൻഡ്

Tuesday 30 September 2025 12:56 AM IST

കത്തിനശിച്ച കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡ് കെട്ടിടം (ഫയൽ)​

കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഇനി പുതുമോടിയണിയും. സെൻട്രൽ ബ്ലോക്ക് പൊളിച്ച് മാറ്റുന്നത് ഉൾപ്പെടെ ഒന്നാംഘട്ട നവീകരണത്തിനായി 18 കോടിയുടെ ഡി.പി ആറിന് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. ഡി.പി.ആർ തയാറാക്കുന്നതിന് പി.സി. റഷീദ് ആൻഡ് അസോസിയേറ്റ്‌സുമായാണ് കോർപ്പറേഷൻ ധാരണയിലായത്. നേരത്തെ 27 കോടിയുടെ മാസ്റ്റർ പ്ലാനാണ് സ്റ്റാൻഡ് നവീകരിക്കാനായി തയ്യാറാക്കിയിരുന്നത്. കെ ട്ടിടത്തിലെ ഫയർ ആൻഡ് സേഫ്റ്റി പൂർണ തോതിൽ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തിയും മുൻവശത്തെ ബ്ലോക്കിന്റെ നവീകരണവും ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കാൻ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പദ്ധതി കടലാസിലുറങ്ങാതെ വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് യു.ഡി കൗൺസിലറായ കെ.മൊയ്തീൻ കോയ പറഞ്ഞു. 30 വർഷത്തിലേറെ പഴക്കമു ള്ള സ്റ്റാൻഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ സ്റ്റാൻഡ് നവീകരിക്കണമെന്ന് വ്യാപാരികളും സ്വകാര്യ ബസ് ഓപറേറ്റർമാരും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് 18ന് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ വടക്കു ഭാഗത്തെ കടകൾക്ക് തീപിടിക്കുകയും കോടികളുടെ നഷ്ടത്തിനിടയാക്കുകയും ചെയ്തിരുന്നു.

 'അഴക് ' മങ്ങുന്നു

ന​ഗ​ര​ത്തി​ന്റെ​ ​മു​ക്കി​ലും​ ​മൂ​ല​യി​ലും​ ​മാ​ലി​ന്യം​ ​കു​ന്നു​കൂ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​രാ​ർ​ ​ഏ​ജ​ൻ​സി​ക​ൾ​ ​വ​രു​ത്തു​ന്ന​ ​വീ​ഴ്ച​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കൗ​ൺ​സി​ല​ർ​ ​കെ.​സി.​ ​ശോ​ഭി​ത​യു​ടെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ട്വി​ൻ​ബി​ന്നു​ക​ൾ​ ​സാ​നി​റ്റ​റി​ ​നാ​പ്കി​നും​ ​ഡ​യ​പ്പ​റും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മാ​ലി​ന്യ​ങ്ങ​ളാ​ൽ​ ​നി​റ​ഞ്ഞു.​ട്വി​ൻ​ബി​ന്നു​ക​ൾ​ ​വൃ​ത്തി​ഹീ​ന​മാ​ക്കു​ന്ന​തി​ന് ​വാ​ർ​ഡു​ക​ൾ​ ​തോ​റും​ ​ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ​വേ​ണ്ട​തെ​ന്ന് ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഡോ.​എ​സ്.​ ​ജ​യ​ശ്രീ​ ​മ​റു​പ​ടി​ ​ന​ൽ​കി.