ശബരിമല സ്വർണത്തിന് കണക്കും രജിസ്റ്ററുമില്ല, സൂക്ഷിക്കുന്നത് ചാക്കിൽകെട്ടി

Tuesday 30 September 2025 12:10 AM IST

കണക്കെടുക്കാൻ ഹൈക്കോടതി ഉത്തരവ് മേൽനോട്ടം റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരന്

ദേവസ്വത്തിന്റെ വീഴ്ച അതീവ ഗുരുതരംകൊച്ചി: ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കണക്കും രജിസ്റ്ററുമില്ലാതെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത് ചാക്കിൽകെട്ടി. സ്ട്രോംഗ് റൂമുകളിലടക്കം പരിശോധന നടത്തി പട്ടിക തയ്യാറാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകി. കണക്കെടുപ്പിന്റെ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ കോടതി നിയോഗിച്ചു.

ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാകണം കണക്കെടുപ്പ്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം. കണക്കെടുപ്പിനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോർഡിന്റെ വീഴ്ചകൾ ഗുരുതരമാണെന്നും സിസ്റ്റത്തിന്റെ പരാജയമാണെന്നും വിമർശിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയ്‌ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. ഭക്തർ നൽകുന്ന ആഭരണങ്ങളും സ്വർണനാണയങ്ങളും സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിലുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി.

ഇവ ലോക്കറിലും ചാക്കിൽക്കെട്ടിയും സ്ട്രോംഗ് റൂമിൽ വച്ചിട്ടുണ്ട്. എന്നാൽ, കൊടിമര, ദ്വാരപാലക ശില്പഭാഗങ്ങളുടെയും പീഠങ്ങളുടെയും വിവരം രജിസ്റ്ററിലില്ല. 1999ൽ ശ്രീകോവിൽ മേൽക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വർണം ഉപയോഗിച്ചു എന്നതും രേഖകളിലില്ല. 30 കിലോയിലധികം സ്വർണം വേണ്ടി വന്നുവെന്നാണ് മേസ്തിരിമാരിൽ നിന്ന് അറിഞ്ഞത്.

ശില്പവും പീഠവും സ്ട്രോംഗ് റൂമിലില്ല

1.സ്വർണപ്പാളി കേസിൽ സ്പോൺസറുടെ ഇ-മെയിലിൽ പരാമർശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്ട്രോംഗ്‌റൂമിൽ കണ്ടെത്താനായില്ലെന്നും വിജിലൻസ്. രജിസ്റ്ററിൽ ഇതിന്റെ വിവരങ്ങളുമില്ല

2.ദേവസ്വം ഉദ്യോഗസ്ഥർ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി. പീഠങ്ങൾ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ കണ്ടുവെന്നത് ഇതിന് തെളിവാണ്.

ര​ത്ന​ങ്ങ​ൾ​ ​മു​തൽ വൈ​ര​ക്ക​ല്ലു​ ​വ​രെ

ര​ത്ന​ങ്ങ​ളും​ ​വൈ​ര​ക്ക​ല്ലു​ക​ളും​ ​പ​തി​ച്ച​ ​കി​രീ​ട​വും,​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​സ്വ​ർ​ണം,​​​ ​വെ​ള്ളി​ ​ദ​ണ്ഡു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​സ്തു​ക്ക​ളാ​ണ് ​ഭ​ക്ത​ർ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ത്.​ ​ഏ​ഴു​ ​ദി​വ​സ​ത്തി​ന​കം​ ​മൂ​ല്യം​ ​ക​ണ​ക്കാ​ക്കി​ ​ഇ​ൻ​ഷ്വ​ർ​ചെ​യ്ത് ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​മ​രാ​മ​ത്ത് ​അ​സി.​എ​ൻ​ജി​നി​യ​റു​ടെ​യും​ ​വി​ജി​ല​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​റു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ക​ണം​ ​മൂ​ല്യം​ ​നി​ർ​ണ​യം.​ 16​ ​ഇ​ട​ങ്ങ​ളി​ലാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​സ്ട്രോം​ഗ് ​റൂ​മു​ക​ൾ.​ ​