ഇന്നുമുതൽ മൂന്ന് നാൾ ബാങ്ക് അവധി

Tuesday 30 September 2025 12:00 AM IST

തിരുവനന്തപുരം: പൂജവയ്പും ഗാന്ധിജയന്തിയും അടുത്തടുത്ത ദിവസങ്ങളിലായതോടെ ഇന്നും നാളെയും മറ്റന്നാളും ബാങ്കുകൾക്ക് അവധിയായിരിക്കും.ഇന്ന് പൂജവയ്പായതിനാൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഹാനവമി അവധിയാണ്. മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാൽ ദേശീയ അവധിയാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ, റിസർവ്വ് ബാങ്ക്, സഹകരണ ബാങ്കുകൾ, കേരള ബാങ്ക് എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.