രാഹുൽ ഗാന്ധിക്ക് വധഭീഷണി: ബി.ജെ.പി നേതാവിനെതിരെ കേസ്

Tuesday 30 September 2025 12:00 AM IST

തൃശൂർ: ചാനൽ ചർച്ചയ്ക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു. പേരാമംഗലം പൊലീസാണ് കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. പേരാമംഗലം സ്‌കൂൾ അദ്ധ്യാപകനും ബി.ജെ.പി എറണാകുളം മേഖല വൈസ് പ്രസിഡന്റുമാണ് പ്രിന്റു മഹാദേവ്.