ഗോകുലം ഗോപാലനെ ആദരിച്ച് ബി.എൽ.എം വാർഷിക പൊതുയോഗം
കോഴിക്കോട്: ഭാരത് ലജ്‌ന മൾട്ടി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ(ബി.എൽ.എം) ഇരുപതാം വാർഷിക പൊതുയോഗം ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ നിർദ്ധന കുടുംബങ്ങൾക്ക് 24 വീടുകൾ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ കോക്കോ റോയൽ വെളിച്ചെണ്ണ വിപണനം ചെയ്യുന്നതിനുള്ള ധാരണാപത്രം നാളികേര വികസന കോർപ്പറേഷൻ ചെയൻമാൻ ടി. കെ. രാജൻ മാസ്റ്റർ ബി.എൽ.എം. ചെയർമാൻ ആർ. പ്രേംകുമാറിന് കൈമാറി. പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു മുഖ്യാതിഥിയായി. ബി. എൽ. എം. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ആർ. പ്രേംകുമാർ ഗോകുലം ഗോപാലന് സമ്മാനിച്ചു. എൻ. കരുണാമൂർത്തി, സിദ്ധേശ്വർ നായർ, മനോഹരൻ കുപ്പുസാമി, വി. കെ. സിബി, വേദവ്യാസൻ, മുരുകൻ, എം. മനോജൻ, അജയ് കുമാർ, ഡി. അനുറാം, കെ. ശ്രീകുമാരൻ, വി. പി. സെയ്തലവി എന്നിവർ പങ്കെടുത്തു.