ഹൃദയപൂർവം ബോധവത്കരണ ക്യാമ്പ്

Monday 29 September 2025 11:42 PM IST

പത്തനംതിട്ട : ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ ഹൃദയപൂർവം സി.പി.ആർ പരിശീലന ബോധവത്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ കുര്യാക്കോസ് മാർ ക്ലിമിസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ അദ്ധ്യക്ഷത വഹിച്ചു. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സി. പി. ആർ) നൽകുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന ബോധവത്കരണ ക്യാമ്പയിനാണ് ഹൃദയപൂർവം .

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ ദിനാചരണ സന്ദേശം നൽകി. പത്തനംതിട്ട എം. ജി. എം മുത്തൂറ്റ് മെഡിക്കൽ സെന്റർ അത്യാഹിത വിഭാഗത്തിലെ ഡോ. വിഷ്ണു, ഡോ. അശ്വിൻ എന്നിവർ സി.പി.ആർ പരിശീലനം നൽകി. ബോധവത്കരണ സന്ദേശം അടങ്ങിയ ബോർഡുകളുടെ പ്രകാശനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐപ്പ് ജോസഫ് നിർവഹിച്ചു. പന്തളം സി.എം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ജി വർഗീസ്, ജില്ലാ ഡെപ്യൂട്ടി മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസ് എബ്രഹാം, ആൻസി സാം, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 19 കേന്ദ്രങ്ങളിൽ സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു