പെൻഷനേഴ്സ് അസോസിയേഷൻ
Monday 29 September 2025 11:43 PM IST
റാന്നി : പെൻഷൻകാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ കബളിപ്പിച്ച് മുന്നോട്ടുപോകാൻ സർക്കാർ ശ്രമിച്ചാൽ വരും നാളുകളിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം എസ് സന്തോഷ് കുമാർ പറഞ്ഞു. അസോസിയേഷൻ റാന്നി നിയോജക മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇൻ ചാർജ് ശാമുവേൽ എസ് തോമസ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി ജോൺ സാമുവേൽ, ട്രഷറർ വി പി രാഘവൻ, കെ.ടി. രേണുക, പ്രീത വി നായർ, സന്തോഷ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.