നവശക്തി അർച്ചന

Monday 29 September 2025 11:44 PM IST

റാന്നി: ആചാര അനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് കുടുംബത്തിൽ നിന്നാകണമെന്ന് മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. റാന്നി അങ്ങാടി ധർമ്മ ശാസ്താക്ഷേത്രത്തിൽ നടന്ന നവശക്തി അർച്ചനയ്ക്ക് ഭദ്രദീപം തെളിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും അവനവന്റെ കുടുംബത്തിൽത്തന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും വേണം. അപ്പോൾ മാത്രമേ അടുത്ത തലമുറയിലേക്ക് ഇതിന്റെ മഹത്വം കൈമാറ്റം ചെയ്യപ്പെടുകയുള്ളെന്നും സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.