മെഡിക്കൽ ക്യാമ്പ്

Monday 29 September 2025 11:47 PM IST

പന്തളം: ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഓൾഡേജ് ഹോമിൽ മെഡിക്കൽ ക്യാമ്പും എൻ സി ഡി സ്‌ക്രീനിംഗും നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശാന്തി എൽ സി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ ജോർജുകുട്ടി ഉദ്ഘാടനംചെയ്തു. ജോൺ തുണ്ടിൽ, പി സി ജോർജുകുട്ടി, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സ് സിന്ധുലക്ഷ്മി, പി എൻ സൗദാമിനി എന്നിവർ പ്രസംഗിച്ചു. ഫാർമസിസ്റ്റ് സൗമ്യ ജി എസ്, സുറുമി മൾട്ടിപർപ്പർ ഹെൽത്ത് വർക്കർ അനിത എൽ , ഹെൽത്ത് ഇൻസ്‌പെക്ടർ റസിയ ബീഗം, രത്‌നമ്മ, അംബിക എന്നിവർ പങ്കെടുത്തു.