പച്ചക്കറിത്തൈ വിതരണം
Monday 29 September 2025 11:48 PM IST
റാന്നി: റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സ്ത്രീകൾക്ക് പച്ചക്കറി തൈകളും ഗ്രോ ബാഗുകളും വിതരണം ചെയ്തു. അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പത്താം വാർഡ് മെമ്പറുമായ അനിത അനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. അംഗം ബിജി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. റാന്നി പഴവങ്ങാടി കൃഷി ഓഫീസർ മുത്തുസ്വാമി, റിഞ്ജു ബേബി , സജിനി സാനു, ഷീല ഭാസുരൻ, മഞ്ജു, ചന്ദ്രകുമാരി, മിനി മോഹൻ, ഒകെ പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.