വോട്ടർ പട്ടിക തീവ്ര പുന:പരിശോധന: കേരളത്തിൽ തിടുക്കം വേണ്ടെന്ന് നിയമസഭ

Tuesday 30 September 2025 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ തിടുക്കത്തിൽ വോട്ടർ പട്ടിക തീവ്ര പുന:പരിശോധ വേണ്ടെന്ന് ഏകകണ്‌ഠമായി പ്രമേയം പാസാക്കി നിയമസഭ. ഇത് ദുരുദ്ദേശ്യപരവും അശാസ്ത്രീയവും ജനവിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനാണ്. ബീഹാറിലെ പുന:പരിശോധന സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കുന്നത് നിഷ്‌കളങ്കമായി കാണാനാവില്ല. ദീർഘകാല തയ്യാറെടുപ്പില്ലാതെ തിടുക്കത്തിൽ നടപ്പാക്കുന്നത് കമ്മിഷനെ സംശയത്തിന്റെ നിഴലിലാക്കി.തദ്ദേശ തിരഞ്ഞെടുപ്പ് ഉടനുണ്ടാവും. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. ഈ സാഹചര്യത്തിലെ തിടുക്കം ദുരുദ്ദേശ്യപരമാണ്. 1987നു ശേഷം ജനിച്ചവർ പിതാവിന്റെയോ മാതാപിതാക്കളുടെയോ പൗരത്വരേഖ നൽകിയാലേ വോട്ടറാവൂ. 2003നു ശേഷം ജനിച്ചവർ രണ്ടു പേരുടെയും പൗരത്വരേഖ നൽകണം. ഇത് ഭരണഘടനാ ലംഘനമാണ്. ന്യൂനപക്ഷങ്ങൾ, പട്ടികവിഭാഗക്കാർ, സ്ത്രീകൾ, ദരിദ്രർ എന്നിവരാണ് പുറത്താവുന്നതിലേറെയും. പ്രവാസികളുടെ വോട്ടവകാശവും നിലനിറുത്തണം. 2002അടിസ്ഥാനമാക്കിയുള്ള പുന:പരിശോധന അശാസ്ത്രീയവുമാണ്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തെ പൊടി തട്ടിയെടുക്കുന്നവർ തീവ്ര പുന:പരിശോധനയെ ഏതു വിധത്തിലും ഉപയോഗിക്കുമെന്നതും വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന നടപടികളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്തിരിഞ്ഞ് സുതാര്യമായി വോട്ടർ പട്ടിക പുതുക്കണമെന്നും പ്രമേയത്തിൽ

പറയുന്നു.

വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണം​ ​സു​താ​ര്യ​മാ​വ​ണം​:​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക​രി​ക്കു​ന്ന​തി​ൽ​ ​സു​താ​ര്യ​ത​ ​ഉ​ണ്ടാ​വ​ണ​മെ​ന്ന് ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നി​ല​വി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ ​ഇ​ട​തു​മു​ന്ന​ണി​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണ​ത്തി​ൽ​ ​ആ​ശ​ങ്ക​യു​ണ്ട്.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളോ​ടു​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​അ​ടു​ത്ത​ ​മാ​സം​ 21​ ​മു​ത​ൽ​ 27​ ​വ​രെ​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​യോ​ഗ​ങ്ങ​ളും​ ​സെ​മി​നാ​റു​ക​ളും​ ​സം​ഘ​ടി​പ്പി​ക്കും.