നിയമസഭയിൽ ആര്യാടൻ ഷൗക്കത്തിന്റെ കന്നി പ്രസംഗം

Tuesday 30 September 2025 12:00 AM IST

തിരുവനന്തപുരം:നിയമസഭയിൽ കന്നി പ്രസംഗം നടത്തി നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത്.കേരള മുൻസിപ്പാലിറ്റി ഭേദഗതി , കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളിലിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം .

തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ഒരുപാട് കാലമിരുന്ന നിയമസഭയാണ്.തനിക്ക് ആശങ്കയും ഭയവുമുണ്ടെന്ന് പ്രസംഗം ആരംഭിക്കും മുൻപേ അദ്ദേഹം പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ വിഹിതം നൽകുന്നത് കുറവാണ്..യു.ഡി.എഫ് സർക്കാരാണ് ഏറ്റവും കൂടുതൽ വിഹിതം നൽകിയത്.മുൻസിപ്പൽ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തനിക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രയാസമറിയാം.തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനം കൂട്ടാൻ ആഡംബര നികുതി,വിനോദ നികുതി എന്നിവ പേര് മാറ്റി ഫീസെന്നാക്കിയാൽ ആ വരുമാനം തദ്ദേശ സ്ഥാപനത്തിന് ലഭിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.എന്നാൽ പ്രസംഗത്തിന്റെ മറുപടി കേൾക്കാതെ ആര്യാടൻ ഷൗക്കത്ത് സഭ വിട്ട് പോയത് അനൗചിത്യമല്ലെയെന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു.