ഉദ്യോഗസ്ഥരിലേക്കും അന്വേഷണം
കൊച്ചി: സ്വർണപ്പാളികൾ അറ്റകുറ്റപ്പണി തീർത്ത് സന്നിധാനത്ത് എത്തിച്ചിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയും ആരെല്ലാം ഉൾപ്പെട്ടുവെന്നതും മുൻനിറുത്തി അന്വേഷണം തുടരാൻ ശബരിമല ചീഫ് വിജിലൻസ് ഓഫീസറോട് കോടതി നിർദ്ദേശിച്ചു. അന്വേഷണവിവരങ്ങൾ രഹസ്യമായിരിക്കണം. അന്വേഷണ പുരോഗതി ഒക്ടോബർ 27ന് വിലയിരുത്തും. 2019ൽ ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് കൊണ്ടുവന്നപ്പോൾ 4.514 കിലോയുടെ കുറവുണ്ടായി. വീഴ്ച മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. സ്വർണപ്പാളികൾ തിരിച്ചുപിടിപ്പിക്കുന്നതിന് കോടതി അനുമതി നൽകി. ശ്രീകോവിലിന്റെ വാതിലും സമീപത്തെ ലക്ഷ്മീരൂപവും കമാനവും കർശന മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി ചെയ്യാനും അനുവദിച്ചു.