കാട്ടിൽ മേക്കതിൽ: ഭജനമഠങ്ങളുടെ രജിസ്ട്രേഷൻ 6 മുതൽ
Tuesday 30 September 2025 1:22 AM IST
ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായുള്ള ഭജനമഠങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 6ന് ആരംഭിക്കും. 22ന് പൂർത്തിയാകും. അവസാന തീയതിക്കു മുമ്പായി ആയിരം ഭജനമഠങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. ഭജന മഠം ഒന്നിന് 2500 എന്ന നിരക്കിൽ ആരംഭ ദിവസം മുതൽ ബുക്ക് ചെയ്ത് അവരവരുടെ ഭജന മഠത്തിന്റെ നമ്പർ നറുക്കെടുക്കേണ്ടതാണ്. എല്ലാ ദിവസവും രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ഭജനമഠങ്ങൾ ബുക്ക് ചെയ്യാമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി. അനിൽ ജോയിയും സെക്രട്ടറി പി. സജിയും അറിയിച്ചു.