ഏത് പൗരനും വികസനം വിലയിരുത്താം: മന്ത്രി രാജേഷ്

Tuesday 30 September 2025 1:24 AM IST

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാൻ തീരുമാനിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി എം ബി രാജേഷ്. കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളിൽ സഭയിൽ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2011 –15ൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ശരാശരി പദ്ധതി അടങ്കൽ വിഹിതം 24.11 ശതമാനം ആണ്. 2021–25ൽ ഇത് 27.26 ശതമാനമായി ഉയർന്നു. ചർച്ചകൾക്ക് ശേഷം ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.