സ്വർണപീഠം ഒളിപ്പിച്ചയാളുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന:മന്ത്രി വാസവൻ

Tuesday 30 September 2025 1:25 AM IST

തിരുവനന്തപുരം: ശബരിമലയിലെ പീഠം ഒളിപ്പിച്ചയാൾ തന്നെ അത് കണ്ടില്ലെന്ന് പരാതി പറഞ്ഞതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി വി.എൻ.വാസവൻ. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്ന് പീഠം കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. പരാതിക്കാരനാണ് തന്റെ വീട്ടിൽ പീഠം എത്തിച്ചതെന്ന് സഹോദരി സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വാക്കുകളെ വിശ്വസിക്കാനാവില്ല. ഇതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുവരേണ്ടതുണ്ടെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

ദേവസ്വം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ശബരിമലയിലെ വസ്തുവകകൾ സംബന്ധിച്ച കണക്കെടുത്ത് മൂല്യനിർണയം നടത്താനുള്ള കോടതി നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടക്കുന്നത്.

 ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ നിയമനടപടി:ദേവസ്വംബോ‌ർ‌ഡ്

തിരുവിതാംകൂർ ദേവസ്വംബോർഡിനെ സംശയത്തിന്റെ നിഴലിൽ നിറുത്തിയ ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ശബരിമല പീഠം കാണാതായതുമായി ബന്ധപ്പെട്ട് നിലവിലെ കോടതി നടപടികൾ പൂർത്തിയായശേഷം അതിലേക്ക് കടക്കും.

സ്വർണ പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റി അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുൻപ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്നതിലൂടെ ആഗോള അയ്യപ്പസംഗമത്തിന്റെ പ്രഭ കെടുത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനയുടെ ഭാഗമായി ഉണ്ണികൃഷ്‌ണൻ പോറ്റി ഈ പ്രസ്താവന നടത്തിയതിന് ശേഷമാണ് ബി.ജെ.പി നേതാക്കളും പ്രതിപക്ഷ നേതാവും ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിക്കുകയും പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

 ദ്വാ​ര​പാ​ല​ക​ ​പീ​ഠം പി​ടി​ച്ചെ​ടു​ത്തെ​ന്ന് ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ്

കാ​ണാ​താ​യ​ ​ശ​ബ​രി​മ​ല​യി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ ​പീ​ഠ​ങ്ങ​ൾ​ ​സ്പോ​ൺ​സ​റാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​സ​ഹോ​ദ​രി​ ​മി​നി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​താ​യി​ ​ദേ​വ​സ്വം​ ​ചീ​ഫ് ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​തീ​ർ​ത്ത് ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണ​പ്പാ​ളി​ ​കേ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ ​വി​വ​ര​ങ്ങ​ളും​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു. വി​ഷ​യം​ ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്ത​തെ​ന്ന് ​കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​സ്വ​ർ​ണ​പീ​ഠ​ങ്ങ​ൾ​ ​സ്പോ​ൺ​സ​റു​ടെ​ ​സ​ഹോ​ദ​രി​യു​ടെ​ ​വീ​ട്ടി​ൽ​ ​ക​ണ്ടു​വെ​ന്ന​ത് ​ഇ​തി​ന് ​തെ​ളി​വാ​ണ്.​ ​ഇ​വ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്ക് ​കൈ​മാ​റി​യ​തി​ന്റെ​ ​രേ​ഖ​ക​ളു​മി​ല്ല.

 ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ 17​ന് ​പു​നഃ​സ്ഥാ​പി​ക്കും

ശ​ബ​രി​മ​ല​ ​ശ്രീ​കോ​വി​ലി​ന് ​മു​ന്നി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ്ണം​ ​പൂ​ശി​യ​ ​പാ​ളി​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 17​ന് ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തീ​രു​മാ​നി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​അ​നു​മ​തി​യും​ ​താ​ന്ത്രി​ക​ ​അ​നു​മ​തി​യും​ ​ല​ഭി​ച്ച​തോ​ടെ​യാ​ണി​ത്.​ ​പാ​ളി​ക​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ​ശേ​ഷം​ ​ശ​ബ​രി​മ​ല​ ​സ​ന്നി​ധാ​ന​ത്തെ​ ​സ്ട്രോം​ഗ് ​റൂ​മി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​ശ്രീ​കോ​വി​ലി​ന്റെ​ ​വാ​തി​ലു​ക​ളു​ടെ​യും​ ​ക​മാ​ന​ത്തി​ന്റെ​യും​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​ന്ന​തി​നും​ ​ഹൈ​ക്കോ​ട​തി​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.