വി.സി നിയമനം: പ്രിൻസിപ്പൽ സെക്രട്ടറി ഡൽഹിയിൽ
Tuesday 30 September 2025 12:35 AM IST
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമന നടപടികൾ സെർച്ച്കമ്മിറ്റി അദ്ധ്യക്ഷൻ റിട്ട.ജഡ്ജി സുധാൻഷു ധൂലിയയുമായി ചർച്ച ചെയ്യാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ഡൽഹിയിൽ. സുപ്രീംകോടതിയാണ് ധൂലിയയെ സമിതി അദ്ധ്യക്ഷനാക്കിയത്. വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനും മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.