ബിരുദ പരീക്ഷ: ഓൺലൈൻ പരിഗണനയിൽ
Tuesday 30 September 2025 12:43 AM IST
തിരുവനന്തപുരം : ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്നകാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ജെൻ സി എന്ന് വിളിക്കുന്ന തലമുറ ഡിജിറ്റൽ ഉപകരണങ്ങൾക്ക് നടുവിൽ പിറന്നുവീഴുന്ന ഡിജിറ്റൽ നേറ്റീവ്സ് ആണ്. ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് അവർക്ക് മുന്നോട്ടുപോകാനാകില്ല. എൻട്രൻസ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയിട്ടുണ്ട്.