സ്റ്റാർ കള്ള് ഷാപ്പ്: ഒക്ടോ. 18 വരെ അപേക്ഷിക്കാം
Tuesday 30 September 2025 12:44 AM IST
കൊച്ചി: കേരള കള്ള് വ്യവസായ വികസന ബോർഡ് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന റസ്റ്റോറന്റ് കം ടോഡി പാർലർ പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. സെപ്തംബർ 30ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാലാണ് തീയതി നീട്ടുന്നതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജി. അനിൽകുമാർ പറഞ്ഞു.