സർട്ടിഫിക്കറ്റ് വിതരണവും സെമിനാറും

Tuesday 30 September 2025 12:51 AM IST
സർട്ടിഫിക്കറ്റ് വിതരണവും സെമിനാറും

കൊല്ലം: സെന്റർ ഫോർ ബിഹേവിയർ മോഡിഫിക്കേഷൻ ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കൗൺസിലിംഗ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ട്രോമാ ദി ഇൻവിസിബിൾ എപ്പിഡമിക് എന്ന വിഷയത്തിൽ സെമിനാറും കൊല്ലം ചിന്നക്കട ക്ളോക്ക് ടവറിന് സമീപം മുൻസിപ്പൽ കോർപ്പറേഷൻ ബിൽഡിംഗിലെ സി.ബി എം.ആർ ഹാളിൽ എം. നാഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ.സുരേഷ് തോന്നയ്ക്കൽ വിഷയം അവതരിപ്പിച്ചു. സി.എം.ബി.ആർ പ്രസിഡന്റ് ഡോ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ മുഖ്യപ്രഭാഷണം നടത്തി. സി.ജെ. ആന്റണി സ്വാഗതവും ആർ. ബേബി നന്ദിയും പറഞ്ഞു.