സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും
കൊല്ലം: നെഹ്രുകൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മഹാത്മജി അനുസ്മരണം, സാംസ്‌കാരിക സമ്മേളനം, പുസ്തക പ്രകാശനം, കവിയരങ്ങ് എന്നീ പരിപാടികൾ ഒക്‌ടോബർ 2നു രാവിലെ 10ന് കൊല്ലം വാടി കോസ്റ്റൽ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. സാംസ്‌കാരിക സമ്മേളനം മുൻമന്ത്രിയും സാഹിത്യകാരനുമായ മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. മഹാത്മജി അനുസ്മരണത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ എ.റഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും. കവി ജോസഫ് ജി.കരിത്തുറ രചിച്ച 'കയ്യൊപ്പ്' എന്ന കവിതാ സമാഹാരം സാഹിത്യകാരൻ മുഞ്ഞിനാട് പത്മകുമാർ കവി ചവറ ബെഞ്ചമിനു കൈമാറി പ്രകാശനം ചെയ്യും. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള പുസ്തക അവലോകനം നടത്തും. എഴുത്തുകാരായ കെ.വി. രാമാനുജൻ തമ്പി, ഹിലാരി അഗസ്റ്റിൻ, സന്തോഷ് പ്രിയൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കവിയരങ്ങ് കവി എസ്. അരുണാഗിരി ഉദ്ഘാടനം ചെയ്യും. കൊല്ലം ശേഖർ അദ്ധ്യക്ഷത വഹിക്കും.