വിജയദശമി- ഗാന്ധിജയന്തി ആഘോഷം

Tuesday 30 September 2025 1:10 AM IST

കൊല്ലം: കേരള ലൈബ്രറി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ വിജയദശമി-ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭത്തിനും ചിത്രരചനാ പഠനം, വാദ്യോപകരണ സംഗീത പഠനം എന്നിവയ്ക്കും തുടക്കം കുറിക്കുന്നു. ചിത്രകലാ പഠനവും വയലിൻ, കീബോർഡ്, തബല എന്നീ വാദ്യോപകരണങ്ങളുടെ പഠനവും ലൈബ്രറിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്നു. താത്പര്യമുള്ളവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം: കൂടാതെ ഗാന്ധിജയന്തിയുടെ ഭാഗമായി അന്നേദിവസം ശുചീകരണദിനമായും ആചരിക്കുന്നു. ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ എല്ലാ പ്രദേശവാസികളുടെയും സഹകരണം ഉണ്ടാകണമെന്ന് കേരളാ ലൈബ്രറി പ്രസിഡന്റ് ഡോ.ബി.അബ്ദുൾ സലാമും സെക്രട്ടറി ബി.അനിൽകുമാറും അറിയിച്ചു. ഫോൺ: 9446339406, ഫോൺ നമ്പർ - 9495434696