മദ്യശാലകൾക്ക് രണ്ട് ദിവസം അവധി
Tuesday 30 September 2025 2:22 AM IST
തിരുവനന്തപുരം: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും പ്രവർത്തിക്കില്ല. ഒന്നിന് കള്ള് ഷാപ്പുകൾ പതിവുപോലെ പ്രവർത്തിക്കും. ഗാന്ധിജയന്തി ദിനമായ രണ്ടിന് എല്ലാ മദ്യവില്പനശാലകൾക്കും അവധിയായിരിക്കും. അർദ്ധ വാർഷിക കണക്കെടുപ്പ് കാരണം ബെവ്കോയുടെ ചില്ലറ വില്പന ശാലകൾ ഇന്ന് വൈകിട്ട് 7 വരെയെ പ്രവർത്തിക്കൂ. എന്നാൽ കൺസ്യൂമർ ഫെഡ് ഷോപ്പുകൾ പതിവുപോലെ പ്രവർത്തിക്കും.