'ദുബായിൽ പോയത് ബാറിൽ ഡാൻസ് കളിക്കാൻ ആണെന്നാണ് പറയുന്നത്'; സത്യം വെളിപ്പെടുത്തി രേണു സുധി

Tuesday 30 September 2025 11:31 AM IST

സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത്. ആൽബങ്ങളിലും ഷോര്ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു എത്തിയിരുന്നു. ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസം പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.

അടുത്തിടെയാണ് രേണു ദുബായിലേക്ക് പോയത്. അവിടെ ഒരു റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷനാണ് പോയതെന്നാണ് രേണു പറഞ്ഞത്. എന്നാൽ രേണു ബാറിൽ ഡാൻസ് കളിക്കാൻ പോയതാണെന്ന തരത്തിൽ കമന്റുകളും ട്രോളുകളും വന്നിരുന്നു, ഇപ്പോഴിതാ ഈ കമന്റുകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രേണു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

'ഞാൻ ഇവിടെ ദുബായിൽ വന്നത് റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണിത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ ഒരു പ്രമോഷന് വിളിച്ചപ്പോൾ അത് ഞാൻ ഭംഗിയായി ചെയ്തു കൊടുത്തു. പിന്നെ ഡാൻസ് ചെയ്തത്. ഫാമിലികളൊക്കെ ഉണ്ടായിരുന്ന വേളയിലാണ് ഞാൻ ഡാൻസ് ചെയ്തത്. അതിനെ ബാർ ഡാൻസ് എന്നൊക്കെയാണ് പലരും പരിഹസിച്ചത്.

കേരളത്തിൽ നിന്നും ഞാൻ ഇങ്ങോട്ട് വന്നപ്പോൾ കുറേ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതായി കുറച്ചുപേർ എന്നെ വിളിച്ച് അറിയിച്ചു. എനിക്ക് അതിലൊന്നും ഒരു വിഷമവുമില്ല. കാരണം റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങിയിട്ട് എനിക്കെതിരെ അങ്ങ് പറയും. രേണു സുധി ആണല്ലോ റീച്ചിന്റെ ആൾ. ഞാൻ വന്നത് പ്രമോഷന്റെ ഭാഗമായിട്ടാണ്. ഞാനത് ഭംഗിയായി ചെയ്തിട്ടുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര തെറ്റൊന്നുമല്ല'- രേണു പറഞ്ഞു.