തിരുവനന്തപുരത്ത് ഗുരുദേവന്റെ  പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ; പരാതി

Tuesday 30 September 2025 12:47 PM IST

തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ. നാട്ടുകാരാണ് തോട്ടിൽ നിന്ന് പ്രതിമ കണ്ടെത്തി പുറത്തെടുത്തത്. ആരാണ് പ്രതിമ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയുലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.

ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹപ്രതിമ സ്ഥാപിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമയാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വെെസ് പ്രസിഡന്റ് ചേന്തി അനിൽ പറഞ്ഞു.