ഇന്ന് വൈകുന്നേരം മുതൽ രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല; ഏഴുമണിയോടെ ബിവറേജുകൾ അടയ്ക്കും
Tuesday 30 September 2025 4:37 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും. സ്റ്റോക്ക് എണ്ണിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സമയക്രമീകരണം.
അടുത്ത രണ്ട് ദിവസങ്ങൾ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തീയതി ആയതുകൊണ്ടും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആയതുകൊണ്ടുമാണ് അവധി. ഈ ദിവസങ്ങളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകൾ ഉൾപ്പെടെ എല്ലാ മദ്യവിൽപ്പന ശാലകളും അടഞ്ഞു കിടക്കും. ബാറുകൾക്ക് ഇന്ന് രാത്രി 11മണിവരെ പ്രവർത്തിക്കാം.