എച്ച്.ഡി.എഫ്.സി ലൈഫിന്റെ അറ്റാദായം 546.4 കോടി രൂപ

Wednesday 01 October 2025 12:17 AM IST

കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എച്ച്.ഡി.എഫ്.സി ലൈഫിന്റെ അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ 14.4 ശതമാനം വർദ്ധനയോടെ 546.4 കോടി രൂപയായി, മുൻവർഷം ഇതേകാലയളവിൽ 477.6 കോടി രൂപയായിരുന്നു അറ്റാദായം. പുതിയ ബിസിനസിന്റെ മൂല്യം മുൻവർഷത്തേക്കാൾ 12.7 ശതമാനം ഉയർന്ന് 809 കോടി രൂപയിലെത്തി. ബിസിനസ് മാർജിൻ 25.1 ശതമാനമായി ഉയർന്നു. വ്യക്തിഗത വാർഷിക പ്രീമിയത്തിൽ 12.5 ശതമാനം വർദ്ധനയുണ്ട്. എച്ച്.ഡി.എഫ്.സി ലൈഫിന്റെ വിപണി വിഹിതം 70 ബേസിസ് പോയിന്റ് ഉയർന്ന് 12.1 ശതമാനമായി.