പുതിയ സ്‌കിൻ ന്യൂട്രീഷൻ സെറങ്ങളുമായി ആംവേ
Wednesday 01 October 2025 12:17 AM IST
കൊച്ചി: രണ്ട് പുതിയ ചർമ്മസംരക്ഷണ ഉത്പ്പന്നങ്ങൾ ആംവേ അവതരിപ്പിച്ചു. ആർട്ടിസ്ട്രി സ്‌കിൻ ന്യൂട്രീഷൻ ഡിഫൈയിംഗ് സെറം, ആർട്ടിസ്ട്രി സ്‌കിൻ ന്യൂട്രീഷൻ കറക്റ്റിംഗ് സെറം എന്നിവ ചർമ്മസംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയ അഡ്വാൻസ്ഡ് സെറമുകളാണ്. ഈ സെറമുകൾ പ്രകൃതിയുടെയും ശാസ്ത്രത്തിന്റെയും ശക്തിയെ ഒരുമിച്ച് ചർമ്മത്തിന് മൃദുലതയും തിളക്കവും ചർമ്മം നൽകുന്നു. ആർട്ടിസ്ട്രി സ്‌കിൻ ന്യൂട്രീഷൻ ഡിഫൈയിംഗ് സെറം ചർമ്മത്തിന് വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ നേരിടാൻ സഹായിക്കുമ്പോൾ, ആർട്ടിസ്ട്രി സ്‌കിൻ ന്യൂട്രീഷൻ കറക്റ്റിംഗ് സെറം ചർമ്മത്തിന്റെ ചുളിവുകൾ കുറയ്ക്കാനും ദൃഢനഷ്ടം പരിഹരിക്കാനും സഹായിക്കുന്നു.